+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിന് അന്താരാഷ്ട്ര കോണ്ടെനാസ്റ്റ് അവാർഡ്

ഫ്രാങ്ക്ഫർട്ട്: കേരളത്തിന്‍റെ വിനോദ സഞ്ചാരപെരുമയ്ക്ക് ആവർത്തിച്ചുള്ള അംഗീകാരം ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസ കേന്ദ്രത്തിനുള്ള പ്രശസ്തമായ കോണ്ടെനാസ്റ്റ് അന്തരാഷ്ട്ര യാത്രാമാസികയുടെ 2016ല
കേരളത്തിന് അന്താരാഷ്ട്ര കോണ്ടെനാസ്റ്റ് അവാർഡ്
ഫ്രാങ്ക്ഫർട്ട്: കേരളത്തിന്‍റെ വിനോദ സഞ്ചാരപെരുമയ്ക്ക് ആവർത്തിച്ചുള്ള അംഗീകാരം ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസ കേന്ദ്രത്തിനുള്ള പ്രശസ്തമായ കോണ്ടെനാസ്റ്റ് അന്തരാഷ്ട്ര യാത്രാമാസികയുടെ 2016ലെ അവാർഡ് കേരളം സ്വന്തമാക്കി. അടുത്ത കാലത്ത് കേരളത്തിനു ലഭിക്കുന്ന മൂന്നാമത്തെ ജനപ്രിയ അവാർഡാണിത്. മികച്ച കുടുംബ വിനോദ സഞ്ചാരത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് പുരസ്കാരവും മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള ട്രാവൽ പ്ലസ് ലീഷർ മാസികയുടെ പുരസ്കാരവും കേരളത്തിനു ലഭിച്ചിരുന്നു.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേരള ടൂറിസത്തിനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. മുഖ്യാതിഥിയായ കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുത്ഷി, ട്രാവൽ ടൂറിസം രംഗത്തെ പ്രമുഖർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അന്തരാഷ്ട്ര യാത്രാമാസികയായ കോണ്ടെ നാസ്റ്റ് ഇന്‍റർനാഷനലിന്‍റെ ഇന്ത്യൻ പതിപ്പ്, ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച സംരംഭങ്ങൾക്ക് നൽകുന്ന പുരസ്കാരം ലോകമെന്പാടും രണ്ടുമാസത്തിലേറെ നീളുന്ന വായനക്കാരുടെ വോട്ടിംഗ് പ്രക്രിയയിലൂടെയാണ് നിർണയിക്കുന്നത്. സഞ്ചാരികളുടെ പറുദീസയെന്ന കേരളത്തിന്‍റെ ബഹുമതി ആവർത്തിച്ചുറപ്പിക്കുന്നതാണ് പുരസ്കാരമെന്ന് കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു പറഞ്ഞു. ഹൗസ്ബോട്ടുകളിലെ താമസവും സ്വർഗീയത പകരുന്ന ബീച്ചുകളിലെ വിശ്രമവും ഗ്രാമീണജീവിതത്തിന്‍റെ നിർവൃതിയും പാരന്പര്യകലകളുടെ ദൃശ്യാനുഭവവും നാടൻ രുചി വൈവിധ്യങ്ങളുമെല്ലാം ചേർന്ന് കേരളത്തെ അടുത്തും അകലെയുമുള്ള സഞ്ചാരികൾക്ക് സന്പൂർണ ഉല്ലാസാനുഭവമാക്കുകയാണ്. ഉല്ലാസയാത്രകൾക്ക് കേരളം നൽകുന്ന അവസരങ്ങൾ അനന്തമാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഇതേ വിഭാഗത്തിൽ 2015 ൽ റണ്ണർ അപ് ആയിരുന്ന കേരളം. യൂറോപ്യൻ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷനും മാധ്യമങ്ങളും വൻപ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍