+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിയിൽ 83 ലക്ഷം സ്ത്രീകൾ മാനസിക പീഡനം നേരിടുന്നു

റോം: ഇറ്റലിയിൽ 83 ലക്ഷം സ്ത്രീകൾ മാനസിക പീഡനത്തിനിരയായതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി ഇസ്റ്റാറ്റിന്‍റെ കണ്ടെത്തൽ. ലൈംഗിക പീഡനം നേരിട്ടിട്ടുള്ളത് 45 ലക്ഷം സ്ത്രീകളാണ്. മാനഭംഗവും മാനഭംഗ ശ്രമവും മ
ഇറ്റലിയിൽ 83 ലക്ഷം സ്ത്രീകൾ മാനസിക പീഡനം നേരിടുന്നു
റോം: ഇറ്റലിയിൽ 83 ലക്ഷം സ്ത്രീകൾ മാനസിക പീഡനത്തിനിരയായതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി ഇസ്റ്റാറ്റിന്‍റെ കണ്ടെത്തൽ. ലൈംഗിക പീഡനം നേരിട്ടിട്ടുള്ളത് 45 ലക്ഷം സ്ത്രീകളാണ്. മാനഭംഗവും മാനഭംഗ ശ്രമവും മാത്രം 15.7 ലക്ഷമാണ്. താഴ്ത്തിക്കെട്ടൽ, അവഹേളനം, അപമാനം തുടങ്ങിയ ലൈംഗിക കുറ്റകൃത്യങ്ങൾ കൂടി ചേരുന്പോഴാണ് ഈ സംഖ്യ നാലര മില്യണിലെത്തുന്നത്.

ലൈംഗിക പീഡനം നേരിട്ട സ്ത്രീകളിൽ ഇരുപതു ശതമാനം പേരും ഇതിന്‍റെ ഭാഗമായി ശാരീരിക പീഡനങ്ങൾക്കും വിധേയരായി. ഇതിൽ ഒന്നര ശതമാനം പേർക്ക് സ്ഥിരം വൈകല്യങ്ങളും ഇതു കാരണം സംഭവിച്ചതായി വ്യക്തമാകുന്നു.

എന്നാൽ, ഇതിലെല്ലാം മുകളിൽ നിൽക്കുന്ന കണക്കാണ് മാനസിക പീഡനം നേരിട്ട സ്ത്രീകളുടെ എണ്ണം. ഇവർ രാജ്യത്തെ ആകെ സ്ത്രീകളുടെ നാല്പത് ശതമാനം വരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ