നടനും സംവിധായകനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്ത് സാമുവലിനും പെൺകുഞ്ഞ്. ബേസിൽ തന്നെയാണ് കുഞ്ഞ് ജനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.
2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. വയനാട് ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും മകനാണ് ബേസില്‍.
വിനീത് ശ്രീനിവാസന്റെ അസോഷ്യേറ്റായി സിനിമാ രംഗത്തെത്തിയ ബേസിൽ പിന്നീട് ഹിറ്റ് സംവിധായകനായും നടനായും പ്രേക്ഷക മനസിൽ നിറഞ്ഞു നിന്നു.
കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ബേസിൽ പിന്നീട് ഗോദ്ദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
2021 ൽ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളിയിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധനേടാൻ ബേസിലിനായി.