+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടുംബസമ്മേളത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ അയർലൻഡിലേക്ക്

ഡബ്ലിൻ: ലോക കുടുംബസമ്മേളത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ അയർലൻഡിലെത്തുന്നു. 2018 ഓഗസ്റ്റ് 22 മുതൽ 26 വരെയാണ് സമ്മേളനം. ഇതിനു മുന്നോടിയായി ഡബ്ലിൻ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി.അയർലൻഡി
കുടുംബസമ്മേളത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ അയർലൻഡിലേക്ക്
ഡബ്ലിൻ: ലോക കുടുംബസമ്മേളത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ അയർലൻഡിലെത്തുന്നു. 2018 ഓഗസ്റ്റ് 22 മുതൽ 26 വരെയാണ് സമ്മേളനം. ഇതിനു മുന്നോടിയായി ഡബ്ലിൻ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി.

അയർലൻഡിന്‍റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും മാർപാപ്പയുടെ സന്ദർശനമെന്ന് വത്തിക്കാന്‍റെ അയർലൻഡ് അംബാസഡർ എമ്മ മാഡിഗൻ അഭിപ്രായപ്പെട്ടു. 40 വർഷങ്ങൾക്കുശേഷമാണ് ഒരു മാർപാപ്പ അയർലൻഡ് സന്ദർശിക്കുന്നത്. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയാണ് അവസാനമായി അയർലൻഡ് സന്ദർശിച്ചത്. അന്ന് ഡബ്ലിൻ ഫീനിക്സ് പാർക്കിൽ 10 ലക്ഷം പേരാണ് പാപ്പയ്ക്ക് സ്വാഗതമേകാൻ എത്തിയത്.

"ദ ഗോസ്പൽ ഓഫ് ഫാമിലി, ജോയ് ഫോർ ദി വേൾഡ് ' എന്നതാണ് അടുത്ത വർഷത്തെ കുടുംബ സമ്മേളനത്തിന്‍റെ വിഷയം. ഒൻപതാമത് കുടുംബ സമ്മേളമാണിത്. 2015 ൽ ഫിലഡൽഫിയയിൽ നടന്ന എട്ടാമത് സമ്മേളനത്തിൽ ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നായി 20000 പേർ പങ്കെടുത്തു. എട്ടു ലക്ഷം വിശ്വാസികൾ അന്ന് മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുത്തിരുന്നു.

ലോക കുടുംബ സമ്മേളത്തിനായ് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

റിപ്പോർട്ട്: രാജു കുന്നക്കാട്ട്