+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30ന്

ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ 201719 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30ന് (ഞായർ) നടക്കും. വൈകുന്നേരം 4.30 ന് കോൾചെസ്റ്ററിലെ നെയ്ലാൻഡ് വില്ലേജ് ഹാളിൽ ചേരുന്ന യോഗത്തിൽ യുക്മ നാഷണൽ പ്രസ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30ന്
ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ 2017-19 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30ന് (ഞായർ) നടക്കും. വൈകുന്നേരം 4.30 ന് കോൾചെസ്റ്ററിലെ നെയ്ലാൻഡ് വില്ലേജ് ഹാളിൽ ചേരുന്ന യോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും.

യോഗത്തിൽ റീജണ്‍ പ്രസിഡന്‍റ് രഞ്ജിത് കുമാർ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു യുക്മ നാഷണൽ കലാ കായിക മേളകളിൽ വിജയികളായവരെ ചടങ്ങിൽ ആദരിക്കും. നാഷണൽ കലാമേളകളിൽ ഈസ്റ്റ്

ആംഗ്ലിയ റീജണിനെ പ്രതിനിധീകരിച്ച് സമ്മാനം നേടിയ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടു വർഷം നീണ്ടു നിൽക്കുന്ന നിരവധി കർമപരിപാടികൾക്ക് തുടക്കം കുറിക്കുന്ന ആഘോഷ ചടങ്ങിൽ യുക്മ നാഷണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ഭാരവാഹികളായ ബെന്നി തോമസ്, ജോബി ജോർജ്, ഷാനിൽ അനങ്ങാരത് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: ജോജോ തെരുവൻ 07753329563

വിലാസം: Neyland Village Hall, Church Lane, Neyland Colchester co6 4jh

റിപ്പോർട്ട്: റെജി നന്തിക്കാട്ട്