+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ലിനിൽ മാർ ലോറൻസ് മുക്കുഴിക്ക് സ്വീകരണം നൽകി

ഡബ്ലിൻ: ബെൽത്തങ്ങാടി സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴിക്ക് ഡബ്ലിനിൽ സ്വീകരണം നൽകി. മാർച്ച് 26ന് ഉച്ചയ്ക്ക് 12.30ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലാണ് സ്വീകരണം ഒരുക്കിയത്. വിശു
ഡബ്ലിനിൽ മാർ ലോറൻസ് മുക്കുഴിക്ക് സ്വീകരണം നൽകി
ഡബ്ലിൻ: ബെൽത്തങ്ങാടി സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴിക്ക് ഡബ്ലിനിൽ സ്വീകരണം നൽകി. മാർച്ച് 26ന് ഉച്ചയ്ക്ക് 12.30ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലാണ് സ്വീകരണം ഒരുക്കിയത്. വിശുദ്ധ കുർബാനയിൽ മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമികത്വം വഹിച്ച് സന്ദേശം നൽകി. സ്വീകരണം നൽകിയ ഇഞ്ചിക്കോർ മാസ് സെന്‍ററിന് ചാപ്ലിൻ ആന്‍റണി ചീരംവേലിൽ നന്ദി പറഞ്ഞു.

ഏപ്രിൽ രണ്ടിന് (ഞായർ) വൈകുന്നേരം അഞ്ചിന് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ മാർ ലോറൻസ് മുക്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. എല്ലാ വിശ്വാസികളെയും സീറോ മലബാർ സഭ ചാപ്ലിയൻസ് സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ