ഗുരുദേവകൃതികളുടെ പഠനവും പരിശീലനക്ലാസും

06:00 PM Mar 28, 2017 | Deepika.com
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ കൃതികളുടെ പഠനവും പ്രാണായാമാദി ധ്യാന മനന പരിശീലനക്ലാസും ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചയും വൈകുന്നേരം നാലു മുതൽ ആറു വരെ മത്തിക്കരെ ജെപി പാർക്കിനു സമീപമുള്ള ട്രസ്റ്റ് ഓഫീസിലാണ് ക്ലാസുകൾ നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ട്രസ്റ്റ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി പി.എ. കുമാരൻ അറിയിച്ചു. ഫോണ്‍: 9481887418, 9845164841