അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി. തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഒരു ചേച്ചിയും അനുജത്തിയും തമ്മിലുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.
മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അർജുൻ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ.
മീസ്-എൻ-സീൻ എന്റടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും.
കാർത്തിക് എ. ഛായാഗ്രാഹണം നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍ ജോൺകുട്ടി.