+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെങ്ഗണ്‍ ഇല്ലാതെ സുരക്ഷ ഉറപ്പാക്കാനാവില്ല: സ്വിറ്റ്സർലൻഡ്

ജനീവ: അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും ഭീകരരിൽനിന്നുള്ള സംരക്ഷണത്തിനും ഷെങ്ഗണ്‍ ഉടന്പടിയുടെ ഭാഗമായി തുടരുന്നത് നിർണായകമെന്ന് സ്വിറ്റ്സർലൻഡ്.ഷെങ്ഗണ്‍ ഉടന്പടി റദ്ദാക്കണമെന്ന് ആവശ്യപ്പ
ഷെങ്ഗണ്‍ ഇല്ലാതെ സുരക്ഷ ഉറപ്പാക്കാനാവില്ല: സ്വിറ്റ്സർലൻഡ്
ജനീവ: അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും ഭീകരരിൽനിന്നുള്ള സംരക്ഷണത്തിനും ഷെങ്ഗണ്‍ ഉടന്പടിയുടെ ഭാഗമായി തുടരുന്നത് നിർണായകമെന്ന് സ്വിറ്റ്സർലൻഡ്.

ഷെങ്ഗണ്‍ ഉടന്പടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് ഉത്തരവാദിത്വമില്ലെന്നും സ്വിസ് ജസ്റ്റീസ് മിനിസ്റ്റർ സിമോനെറ്റ സോമാരുഗ. ലണ്ടനിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ.

യൂറോപ്യൻ യൂണിയൻ അംഗരാജ്യമല്ലെങ്കിലും 2008 മുതൽ ഷെങ്ഗണ്‍ ഉടന്പടിയുടെ ഭാഗമാണ് സ്വിറ്റ്സർലൻഡ്. ഇതുവഴി പൗരൻമാർക്ക് യൂണിയനിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നു. അഭയാർഥി പ്രശ്നം രൂക്ഷമായതോടെയാണ് ഷെങ്ഗണ്‍ ഉടന്പടി റദ്ദാക്കണമെന്ന ആവശ്യം വലതുപക്ഷ സംഘടനകൾ ശക്തമായി ഉയർത്താൻ തുടങ്ങിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ