+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിമെറിക്ക് വിശുദ്ധവാരാചരണ ഒരുക്ക ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് തീയതികളിൽ

ലിമെറിക്ക്: സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ ലിമെറിക്ക് സെന്‍റ് പോൾസ് ദേവാലയത്തിൽ നടക്കും. ധ്യാനത്തിന് ഫാ
ലിമെറിക്ക് വിശുദ്ധവാരാചരണ ഒരുക്ക ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് തീയതികളിൽ
ലിമെറിക്ക്: സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ ലിമെറിക്ക് സെന്‍റ് പോൾസ് ദേവാലയത്തിൽ നടക്കും. ധ്യാനത്തിന് ഫാ. ആന്‍റണി പറങ്കിമാലിൽ വിസി (ഡിവൈൻ റിട്രീറ്റ് സെന്‍റർ മുരിങ്ങൂർ) നേതൃത്വം നൽകും.

വെള്ളി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയും ശനി രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെമായിരിക്കും ധ്യാനം. ഒൻപതാം ഓശാന ഞായറാഴ്ച രാവിലെ ഒന്പതിന് ആരംഭിക്കുന്ന ധ്യാനം ഓശാന ഞായർ തിരുക്കർമങ്ങളോടെ ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിക്കും.

വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ധ്യാനത്തിലൂടെ ഹൃദയ വിശുദ്ധി കൈവരിക്കുവാനും തുടർന്ന് പീഡാനുഭവ തിരുക്കർമങ്ങളിൽ പങ്കെടുത്ത് മിശിഹായുടെ രക്ഷാകര രഹസ്യങ്ങളിൽ പങ്കാളികളാകാനും ഏവരെയും സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലിൻ ഫാ.റോബിൻ തോമസ് സ്വാഗതം ചെയ്തു.

വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയക്രമം: പെസഹാവ്യാഴചയിലെ ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിനും ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഒന്പതിനും ഈസ്റ്റർ തിരുക്കർമങ്ങൾ ഏപ്രിൽ 15ന് (ശനി) രാത്രി 11നും ആരംഭിക്കും.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ