+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്ടിംഗ്ഹാം സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ വാർഷിക ധ്യാനം

ലണ്ടൻ: നോട്ടിംഗ് ഹാം രൂപതയിലെ വിവിധ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ നോന്പുകാല വാർഷിക ധ്യാനങ്ങൾ മാർച്ച് 25, 26 തീയതികളിൽ സ്കന്തോർപ്പ് സെന്‍റ് ബർണ ഡീഫ് ചർച്ചിലും ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ ന
നോട്ടിംഗ്ഹാം സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ വാർഷിക ധ്യാനം
ലണ്ടൻ: നോട്ടിംഗ് ഹാം രൂപതയിലെ വിവിധ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ നോന്പുകാല വാർഷിക ധ്യാനങ്ങൾ മാർച്ച് 25, 26 തീയതികളിൽ സ്കന്തോർപ്പ് സെന്‍റ് ബർണ ഡീഫ് ചർച്ചിലും ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ നോട്ടിംഗ്ഹാം സെന്‍റ് പോൾസ് കാത്തലിക് ചർച്ചിലും എട്ട്, ഒന്പത് തീയതികളിൽ ഡെർബി സെന്‍റ് ജോസഫ്സ് കാത്തലിക് ചർച്ചിലും 11, 12 തീയതികളിൽ താനറ്റ് സെന്‍റ് ബ്രിജിത്ത് ആൻഡ് സെന്‍റ് പാട്രിക്സ് ചർച്ചിലും നടക്കും.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഡയറക്ടറും ധ്യാനഗുരുവും കൗണ്‍സിലറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കലാണ് ധ്യാനം നയിക്കുക.

സ്കന്തോർപ്പ്: (St. Bernadeef Church, 306, Ashby road Scanthorpe) മാർച്ച് 25ന് (ശനി) രാവിലെ 11 മുതൽ അഞ്ചു വരെയും 26 ന് (ഞായർ) ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടു വരെയുമാണ് ധ്യാനം.

സെന്‍റ് പോൾസ് കാത്തലിക് ചർച്ച്, (Lenton Boulverd, Nottingham, NG7 2BY) ഏപ്രിൽ ആറ്, ഏഴ് (വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. കുട്ടികൾക്ക് പ്രത്യേക സെഷൻ ഉണ്ടായിരിക്കും.

ഡെർബി സെന്‍റ് ജോസഫ് കാത്തലിക് ചർച്ചിൽ ( St. Joseph’s Catholic Church, Derby, Burton Road, DE11 TQ) ഏപ്രിൽ എട്ടിന് (ശനി) രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയും ഒന്പതിന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി ഒന്പതു വരെയുമാണ് ധ്യാനം.

സെന്‍റ് ബ്രിജിത്ത് ആൻഡ് സെന്‍റ് പാട്രിക്സ് ചർച്ചിൽ (St. Bridgitt and St. Patric Chuch Clay cross, S45 9JT, Thannet Street) ഏപ്രിൽ 11, 12 (ചൊവ്വ, ബുധൻ) തീയതികളിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി 10 വരെയുമായിരിക്കും ധ്യാനം.

നോന്പുകാല ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഫാ. ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്തു.