+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചർ പൈലറ്റ് ഇന്ത്യാക്കാരി

ഫ്രാങ്ക്ഫർട്ട് മുംബൈ: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പൈലറ്റായ ആയിഷ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചർ പൈലറ്റ് എന്ന ബഹുമതി സ്വന്തമാക്കുന്നു. 21 കാരിയായ ആയിഷയ്ക്ക് പാസഞ്ചർ പൈലറ്റ് ലൈസൻസ് ദിവസങ്ങൾക്കുള്
ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചർ പൈലറ്റ് ഇന്ത്യാക്കാരി
ഫ്രാങ്ക്ഫർട്ട്- മുംബൈ: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പൈലറ്റായ ആയിഷ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചർ പൈലറ്റ് എന്ന ബഹുമതി സ്വന്തമാക്കുന്നു. 21 കാരിയായ ആയിഷയ്ക്ക് പാസഞ്ചർ പൈലറ്റ് ലൈസൻസ് ദിവസങ്ങൾക്കുള്ളിൽ ലഭിക്കും. കാശ്മീർ സ്വദേശിയായ ആയിഷ ഇപ്പോൾ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.

പതിനാറാം വയസിൽ വിദ്യാർഥി പൈലറ്റായി ആയിഷ അഞ്ച് വർഷം മുന്പ് റിക്കാർഡ് സൃഷ്ടിച്ചിരുന്നു. മുംബൈ ഫ്ളൈയിംഗ് ക്ലബിൽ നിന്നും കഴിഞ്ഞ വർഷം ഏവിയേഷനിൽ ബിരുദം നേടിയ ആയിഷ പരിശീലനത്തിന്‍റെ ഭാഗമായി സിംഗിൾ എൻജിൻ എയർക്രാഫ്റ്റ് 200 മണിക്കൂർ പറത്തിയിട്ടുണ്ട്.

നേരത്തെ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിമാനം പറത്തുന്നത് സ്വപ്നം കാണാറുണ്ടെന്നും എന്നെങ്കിലും നടക്കുമെന്ന് കരുതിയിരുന്നുവെന്നും ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നുവെന്നും ആയിഷ പറഞ്ഞു. ലോക മാധ്യമങ്ങളിൽ ആദ്യ വിദ്യാർഥി പൈലറ്റായ ആയിഷയെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ തനിക്ക് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് ഈ കാശ്മീർ മുസ് ലിം പെണ്‍കുട്ടി പറഞ്ഞു. ഇങ്ങനെ ഒരു തൊഴിൽ ചെയ്യാൻ പാടില്ല എന്ന ആക്ഷേപവും ഏറ്റുവാങ്ങി. നബിയുടെ ഭാര്യക്ക് യുദ്ധത്തിൽ ഒട്ടകത്തെ ഓടിക്കാമെങ്കിൽ എന്തുകൊണ്ട് തനിക്ക് വിമാനം പറത്താൻ പാടില്ല എന്ന് അവൾ ചോദിക്കുന്നു. ഈ വാർത്ത അന്തരാഷ്ട്ര മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍