+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബയേണ്‍ മ്യൂണിക്ക് 1,20,000 യൂറോ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി

ബെർലിൻ: ജർമൻ ഫുട്ബോൾ ക്ലബ് ബയേണ്‍ മ്യൂണിച്ചിൽനിന്ന് 1,20,000 യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓസ്ട്രിയക്കാരൻ കോടതിയെ സമീപിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ആരാധകൻ കാരണം തനിക്കു പരിക്കേറ്റെന്നാണ് അദ്ദേഹത്തിന്‍റ
ബയേണ്‍ മ്യൂണിക്ക് 1,20,000 യൂറോ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി
ബെർലിൻ: ജർമൻ ഫുട്ബോൾ ക്ലബ് ബയേണ്‍ മ്യൂണിച്ചിൽനിന്ന് 1,20,000 യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓസ്ട്രിയക്കാരൻ കോടതിയെ സമീപിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ആരാധകൻ കാരണം തനിക്കു പരിക്കേറ്റെന്നാണ് അദ്ദേഹത്തിന്‍റെ വാദം. പരിക്കിനെത്തുടർന്ന് ഇപ്പോൾ ഉൗന്നുവടിയുടെ സഹായത്തോടെ മാത്രമേ നടക്കാൻ സാധിക്കുന്നുള്ളൂ.

2014 ഏപ്രിലിൽ ബയേണും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചാംപ്യൻസ് ലീഗ് മത്സരത്തിനിടെയാണ് സംഭവം. ഫ്രിറ്റ്സ് റെറ്റൻസ്റ്റീനർ എന്ന പരാതിക്കാരൻ അന്നു ടിക്കറ്റെടുത്ത് കളി കാണാൻ പോയിരുന്നു. എന്നാൽ, ടിക്കറ്റില്ലാത്ത ഒരു മാഞ്ചസ്റ്റർ ആരാധകൻ വേലി ചാടി അകത്തു കടക്കാൻ ശ്രമിച്ചപ്പോൾ വീണത് അദ്ദേഹത്തിന്‍റെ മുകളിലേക്കാണ്.

അപകടത്തിൽ കാൽമുട്ടിന്‍റെ ചിരട്ടയ്ക്കും കൈമുട്ടിനും ഗുരുതരമായി പരുക്കേറ്റു. ഒരു പല്ലും നഷ്ടമായി. അപകടത്തിനു കാരണക്കാരനായ ഇംഗ്ലീഷ് ആരാധകനെ തിരിച്ചറിഞ്ഞെങ്കിലും അയാളിൽനിന്നല്ല നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ ബയേണ്‍ അധികൃതർ സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയിരുന്നില്ലെന്നും അതിനാൽ അവരാണ് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരെന്നുമാണ് വാദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ