+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോണ്‍ എഫ്. കെന്നഡി ഹിറ്റ്ലറിന്‍റെ ആരാധകൻ

ബെർലിൻ: യുഎസ് പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ്. കെന്നഡിക്ക് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറോട് ആരാധനയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. കെന്നഡി പ്രസിഡന്‍റാകുന്നതിനു മുൻപ് എഴുതിയ രഹസ്യ ഡയറിക്കുറിപ്പുകൾ പുറത്
ജോണ്‍ എഫ്. കെന്നഡി ഹിറ്റ്ലറിന്‍റെ ആരാധകൻ
ബെർലിൻ: യുഎസ് പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ്. കെന്നഡിക്ക് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറോട് ആരാധനയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. കെന്നഡി പ്രസിഡന്‍റാകുന്നതിനു മുൻപ് എഴുതിയ രഹസ്യ ഡയറിക്കുറിപ്പുകൾ പുറത്തു വന്നപ്പോഴാണ് ഇതു സംബന്ധിച്ച സൂചനകൾ ലഭിക്കുന്നത്.

രണ്ടാം ലോക യുദ്ധത്തിനു ശേഷം 1945ൽ കെന്നഡി ജർമനിയിൽ സന്ദർശനം നടത്തിയിരുന്നു. അതിനു ശേഷം എഴുതിയതാണ് കുറിപ്പുകൾ എന്ന് വ്യക്തമാണ്. ഇതിഹാസമാകാനുള്ള കാര്യങ്ങളൊക്കെ ഹിറ്റ്ലറിൽ ഉണ്ടായിരുന്നുവെന്നാണ് ഇതിൽ പറയുന്നത്.

മാധ്യമ പ്രവർത്തകൻ എന്ന നിലയിലായിരുന്നു കെന്നഡിയുടെ സന്ദർശനം. സ്വന്തം രാജ്യത്തെക്കുറിച്ച് അതിരുകളില്ലാത്ത ആഗ്രഹങ്ങളാണ് ഹിറ്റ്ലർ വച്ചുപുലർത്തിയിരുന്നതെന്നും കെന്നഡി ഡയറിയിൽ എഴുതിയിരിക്കുന്നു.

കെന്നഡിയുടെ ഗവേഷകനായിരുന്ന ഡയർഡ്രെ ഹെൻഡേഴ്സന്‍റെ പക്കലാണ് ഡയറി ഇപ്പോഴുള്ളത്. ഇതു ലേലം ചെയ്യാനാണ് തീരുമാനം. കെന്നഡി മാസച്യുസെറ്റ്സിൽനിന്നുള്ള സെനറ്ററായിരുന്നപ്പോഴാണ് ഹെൻഡേഴ്സണ്‍ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ