+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ നാഷണൽ കായികമേള ജൂണ്‍ 24ന്

ലണ്ടൻ: മിഡ് ലാൻഡ്സ് ആതിഥേയത്വം വഹിക്കുന്ന യുക്മയുടെ ദേശീയ കായികമേള ജൂണ്‍ 24ന് (ശനി) സട്ടോണ്‍ കോൾഡ് ഫീൽഡിൽ നടക്കും. ബർമിംഗ്ഹാമിലെ ലെഷർ സെന്‍റർ സട്ടോണ്‍ കോൾഡ് ഫീൽഡിലാണ് മത്സരങ്ങൾ. അത്യാധുനിക സൗക
യുക്മ നാഷണൽ കായികമേള ജൂണ്‍ 24ന്
ലണ്ടൻ: മിഡ് ലാൻഡ്സ് ആതിഥേയത്വം വഹിക്കുന്ന യുക്മയുടെ ദേശീയ കായികമേള ജൂണ്‍ 24ന് (ശനി) സട്ടോണ്‍ കോൾഡ് ഫീൽഡിൽ നടക്കും. ബർമിംഗ്ഹാമിലെ ലെഷർ സെന്‍റർ സട്ടോണ്‍ കോൾഡ് ഫീൽഡിലാണ് മത്സരങ്ങൾ.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങൾ അണിനിരത്തി കായിക മേളയെ പുതുമയാർന്ന അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യുക്മ പ്രവർത്തകർ.

നിരവധി പുതുമകളുമായി യുക്മ സ്പോർട്സ് നടക്കുന്നതെന്ന് നാഷണൽ സെക്രട്ടറി റോജിമോനും കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി യുക്മ ദേശീയ ജോയിന്‍റ് ട്രഷറും സ്പോർട്സ് കോഓർഡിനേറ്ററുമായ ജയകുമാറും പറഞ്ഞു.

മിഡ്ലാൻഡ്സ് റീജണിന്‍റെ നേതൃത്വത്തിൽ അത്യാധുനിക റീജണിൽ നടക്കുന്ന ദേശീയ കായികമേളക്ക് എല്ലാവിധ പിന്തുണയും റീജണൽ പ്രസിഡന്‍റ് ഡിക്സ് ജോർജ് അറിയിച്ചു. യുക്മ റീജണൽ നാഷണൽ കായിക മത്സരങ്ങൾ എല്ലാ കായിക പ്രേമികൾക്കും അവരുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കിട്ടുന്ന അപൂർവ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ അംഗ അസോസിയേഷനുകളും റീജണുകളും വേണ്ട മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മാമ്മൻ ഫിലിപ്പ് പറഞ്ഞു.

കായിക മേളയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുവാൻ secretary.ukma@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

വിലാസം: WYNDLEY LEISURE CENTRE- SUTTON COLDFIELD, -BIRMINGHAM -B73 6EB.