+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടീഷ് വിമാനക്കന്പനികൾ ആസ്ഥാനം മാറ്റണം: യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് വിമാനക്കന്പനികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യൂറോപ്യൻ യൂണിയൻ മേധാവി രംഗത്ത്.അങ്ങനെ ആഗ്രഹിക്കുന്നപക്ഷം
ബ്രിട്ടീഷ് വിമാനക്കന്പനികൾ ആസ്ഥാനം മാറ്റണം: യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് വിമാനക്കന്പനികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യൂറോപ്യൻ യൂണിയൻ മേധാവി രംഗത്ത്.

അങ്ങനെ ആഗ്രഹിക്കുന്നപക്ഷം ബ്രിട്ടനിൽനിന്നുള്ള ഈസിജെറ്റ്, റിയാൻ എയർ തുടങ്ങിയ വിമാനക്കന്പനികളുടെ ആസ്ഥാനങ്ങൾ മാറ്റണമെന്നും കന്പനികളുടെ ഓഹരികൾ ഇയു പൗരൻമാർക്ക് വിൽക്കണമെന്നുമാണ് നിർദേശം.

ബ്രെക്സിറ്റിനുശേഷം ബ്രിട്ടീഷ് വിമാനങ്ങൾക്ക് യൂറോപ്പിനകത്ത് സർവീസ് നടത്താൻ കഴിയില്ല. സാന്പത്തികബാധ്യതയോർത്ത് ഭൂരിഭാഗം ബ്രിട്ടീഷ് വിമാനക്കന്പനികളും ബ്രെക്സിറ്റോടെ അവരുടെ ആസ്ഥാനം യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതരാകും. നിലവിൽ ഈസി ജെറ്റിന്‍റെ 84 ശതമാനം ഓഹരികളും ഇയു പൗര·ാർക്കാണ്. ബ്രെക്സിറ്റോടെ അത് 49 ശതമാനമായി കുറയും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ