+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീകരാക്രമണ പദ്ധതിയിട്ട യുവാക്കളെ ജർമനി നാടുകടത്തുന്നു

ബെർലിൻ: വിദേശ പൗര·ാരുടെ മക്കളായി ജർമനിയുടെ മണ്ണിൽ ജനിച്ചു വളർന്ന ജർമൻ പൗര·ാരായ രണ്ടു യുവാക്കളെ നാടുകടത്താൻ ജർമനി ഒരുക്കങ്ങൾ ആരംഭിച്ചു. ഇരുപത്തേഴുകാരനായ അൾജീരിയൻ വംശജനേയും ഇരുപത്തിരണ്ടുകാരനായ നൈജീരിയൻ
ഭീകരാക്രമണ പദ്ധതിയിട്ട യുവാക്കളെ ജർമനി നാടുകടത്തുന്നു
ബെർലിൻ: വിദേശ പൗര·ാരുടെ മക്കളായി ജർമനിയുടെ മണ്ണിൽ ജനിച്ചു വളർന്ന ജർമൻ പൗര·ാരായ രണ്ടു യുവാക്കളെ നാടുകടത്താൻ ജർമനി ഒരുക്കങ്ങൾ ആരംഭിച്ചു. ഇരുപത്തേഴുകാരനായ അൾജീരിയൻ വംശജനേയും ഇരുപത്തിരണ്ടുകാരനായ നൈജീരിയൻ വംശജനേയുമാണ് നാടുകടത്താൻ പദ്ധതിയൊരുങ്ങിയത്. ഏപ്രിൽ പകുതിയോടെ ഇവരെ നാടുകടത്തുമെന്നാണ് ജർമനിയുടെ പ്രഖ്യാപനം. ജർമനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തീരുമാനം.

ഇവരെ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്പതിനാണ് ഭീകരപ്രവർത്തനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ മാസമാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. ഗോട്ടിങ്ങൻ നഗരത്തിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. ലോവർ സാക്സണ്‍ ആഭ്യന്തര മന്ത്രി ബോറിസ് പിസ്റ്റോറിയസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗോട്ടിങ്ങനിലുള്ള ഇവരുടെ വീടുകളിൽ നടത്തിയ പോലീസ് റെയ്ഡിൽ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ പതാകയും തോക്കും കണ്ടെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരേ കുറ്റം സ്ഥാപിക്കാൻ പോലീസിന് കഴിയാതിരുന്നതിനാൽ ക്രിമിനൽ നടപടികൾ എടുത്തിരുന്നില്ല. ഇതോടെ ഇവരെ നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു. ആജീവനാന്ത വിലക്കാണ് ഇരുവർക്കും ഉണ്ടാവുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ