+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓക്സ്ഫോഡിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ

ലണ്ടൻ: ഓക്സ്ഫോഡ് സെന്‍റ് പീറ്റർ ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂളിന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ അവധിക്കാലത്ത് ബൈബിൾ ക്ലാസുകൾ നടത്തുന്നു. ഏപ്രിൽ 21, 22 തീയതികളിൽ രാവിലെ 8.30 മുതൽ വൈകുന
ഓക്സ്ഫോഡിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ
ലണ്ടൻ: ഓക്സ്ഫോഡ് സെന്‍റ് പീറ്റർ ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂളിന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ അവധിക്കാലത്ത് ബൈബിൾ ക്ലാസുകൾ നടത്തുന്നു. ഏപ്രിൽ 21, 22 തീയതികളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം നാലു വരെയാണ് ക്ലാസുകൾ.

വേദപുസ്തകത്തിൽ കുട്ടികൾക്ക് കൂടുതൽ താത്പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാൻ അവരെ പ്രാപ്തരാക്കുവാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ ചിത്രരചനയിലൂടെയും കഥകളിയിലൂടെയും ആക്ഷൻ സോംഗുകളിലൂടേയും പ്രസംഗങ്ങളിലൂടെയും മറ്റും നൽകുക എന്നതാണ് ഉദ്യമത്തിന്‍റെ ലക്ഷ്യം.

റവ. ഡോ. ബിജി മാർക്കോസ്, ഫാ. രാജു സി. ഏബ്രഹാം, ഫാ. ഫിലിപ്പ് തോമസ്, ജിതിൻ ടിറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള യുകെ സെഹിയോൻ ടീം ആണ് ക്ലാസുകൾ നയിക്കുക. മ്യൂസിക് സെഷന് ജിബി ഏബ്രഹാമും ഷെർളി ജേക്കബും നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 15നു മുന്പായി രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക്: 07888854114.

റിപ്പോർട്ട്: എബി കുര്യൻസ്