+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസ് പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു.ഡബ്ല്യുഎംസി മലയാളം ഗ്രന്ഥശാല ഉദ്ഘാടനം മേയ് രണ്ടാം വാരവും ഡബ്ല്യുഎംസി ഓൾ അയർലൻഡ് ബാഡ്മിന്‍റ
ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസ് പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു.

ഡബ്ല്യുഎംസി മലയാളം ഗ്രന്ഥശാല ഉദ്ഘാടനം മേയ് രണ്ടാം വാരവും ഡബ്ല്യുഎംസി ഓൾ അയർലൻഡ് ബാഡ്മിന്‍റൻ ടൂർണമെന്‍റ് ഒക്ടോബർ 14നും നൃത്താഞ്ജലി ആൻഡ് കലോത്സവം നവംബർ മൂന്ന്, നാല് തീയതികളിലും ക്രിസ്മസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും ഡബ്ല്യുഎംസി സോഷ്യൽ റെസ്പോണ്‍സിബിലിറ്റി അവാർഡ് ദാനം ഡിസംബർ 30നും നടക്കും.

ഡബ്ല്യുഎംസി ഓണം ഫാമിലി ടൂർ, ബാർബിക്യു ആൻഡ് ഫണ്‍ ഡേയ് തുടങ്ങിയ പരിപാടികളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

മുൻവർഷങ്ങളിൽ ഡബ്ല്യുഎംസിയുടെ പരിപാടികൾക്ക് ഐറിഷ് മലയാളികൾ നൽകിയ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നതായി ഡബ്ല്യുഎംസി എക്സിക്യൂട്ടീവ് കൗണ്‍സിൽ അറിയിച്ചു.

സജേഷ് സുദർശനൻ, സാജൻ വർഗീസ്, ബിനോയ് ജോസ്, ജിബി ജേക്കബ്, റോണി മാത്യു, ജോമോൻ ജോസ് എന്നിവരെ ഉൾപ്പെടുത്തി ഡബ്ല്യുഎംസി എസ്ക്യൂട്ടീവ് കമ്മിറ്റി വിപുലീകരിച്ചതായി സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ