+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മക്ഡൊണാൾഡ് ജർമനിയിൽ ഹോം ഡെലിവറി ആരംഭിക്കുന്നു

ഫ്രാങ്ക്ഫർട്ട്: ലോകപ്രശസ്ത ഹംബുർഗർ ഫാസ്റ്റ്ഫുഡ് ശൃംഖല മക്ഡൊണാൾഡ് ഏപ്രിൽ ഒന്നു മുതൽ ജർമനിയിലെ 20 നഗരങ്ങളിൽ വീട്വീടാന്തരം ഭക്ഷണ വിതരണം ആരംഭിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ പരീക്ഷണം നടത്തി വിജ
മക്ഡൊണാൾഡ് ജർമനിയിൽ ഹോം ഡെലിവറി ആരംഭിക്കുന്നു
ഫ്രാങ്ക്ഫർട്ട്: ലോകപ്രശസ്ത ഹംബുർഗർ ഫാസ്റ്റ്ഫുഡ് ശൃംഖല മക്ഡൊണാൾഡ് ഏപ്രിൽ ഒന്നു മുതൽ ജർമനിയിലെ 20 നഗരങ്ങളിൽ വീട്വീടാന്തരം ഭക്ഷണ വിതരണം ആരംഭിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ പരീക്ഷണം നടത്തി വിജയിച്ച പദ്ധതി ജർമനിയിലെ ഓസ്നാംബ്രൂക്ക്, കൊളോണ്‍, മ്യൂണിക്ക് എന്നീ സ്ഥലങ്ങളിലും വിജയിച്ചതിനെത്തുടർന്നാണ് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനമായത്.

ഏപ്രിൽ ഒന്നു മുതൽ ജർമനിയിലെ കൊളോണ്‍, മ്യൂണിക്ക്, ബെർലിൻ, എസൻ, ഡ്യൂസൽഡോർഫ്, ഹംബുർഗ്, ബ്രേമൻ, ഹാനോവർ, മാൻഹൈം, ബോണ്‍, മൈൻസ്, ഫ്രാങ്ക്ഫർട്ട്, വീസ്ബാഡൻ, ഓഫൻബാഹ്, ന്യൂറൻബെർഗ, ഓസ്നാംബ്രൂക്ക്, സ്റ്റുട്ഗാർട്ട്, ഹെഡൽബെർഗ്, കീൽ, ഡ്രേസ്ഡൻ എന്നിവിടങ്ങളിലാണ് ഹോം ഡെലിവറി ആരംഭിക്കുന്നത്. പിക്നിക് പാർക്കുകളിലും ജോലി സ്ഥലങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. എല്ലാത്തരം ഭക്ഷണവിഭവങ്ങളും ഹോം ഡെലിവറിയായി ഓർഡർ ചെയ്യാം.

മിനിമം 15 യൂറോ വിലവരുന്ന ഹോം ഡെലിവറി സർവീസ് ചാർജ് ഈടാക്കാതെയാണ് വീടുകളിൽ വിതരണം ചെയ്യുക.

വിവരങ്ങൾക്ക്: http://mcdelivery.de എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: ജോർജ് ജോണ്‍