+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിച്ചാർഡ് ജോസഫിന്‍റെ സംസ്കാരം 25ന്

ലണ്ടൻ: ഈസ്റ്റ്ഹാമിൽ നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാർഡ് ജോസഫിന്‍റെ പൊതുദർശനവും അന്ത്യോപചാര ശുശ്രൂഷകളും സംസ്കാരവും മാർച്ച് 25ന് (ശനി) നടക്കും. രാവിലെ 10ന് ഈസ്റ്റ് ഹാം സെന്‍റ് മൈക്ക
റിച്ചാർഡ് ജോസഫിന്‍റെ സംസ്കാരം 25ന്
ലണ്ടൻ: ഈസ്റ്റ്ഹാമിൽ നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാർഡ് ജോസഫിന്‍റെ പൊതുദർശനവും അന്ത്യോപചാര ശുശ്രൂഷകളും സംസ്കാരവും മാർച്ച് 25ന് (ശനി) നടക്കും. രാവിലെ 10ന് ഈസ്റ്റ് ഹാം സെന്‍റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനവും അന്ത്യോപചാര ശുശ്രൂഷകളും തുടർന്ന് 11.30ന് മാനോർപാർക്ക് ക്രിമറ്റോറിയത്തിൽ ക്രിമിനേഷനും നടക്കും.

ഇന്ത്യൻ എയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്ന പരേതൻ വൂൾവിച്ചിൽ ലക്കി ഫുഡ്സ് സെന്‍റർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരവേ അർബുദരോഗത്തെതുടർന്ന് ലണ്ടനിൽ ചികിത്സയിലായിരുന്നു.

ഭാര്യ: കൊല്ലം മയ്യനാട് സ്വദേശി ലീന ഈസ്റ്റ് ഹാമിലുള്ള ഫോർ സീസണ്‍ കെയർ ഹോമിൽ ജീവനക്കാരിയാണ്. മക്കൾ: ഹാരിസണ്‍ (അബുദാബി), ഹാരിമോൾ. സഹോദരങ്ങൾ: ഫ്രാൻസിസ് ജോസഫ്, ജെറാൾഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ്.

പള്ളിയുടെ വിലാസം: സെന്‍റ് മൈക്കിൾ ചർച്ച്, 21,ടിൽബറി റോഡ്, ഈസ്റ്റ് ഹാം, ലണ്ടൻ ഈ6 6ഈഡി.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ