+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെൻട്രൽ മാഞ്ചസ്റ്ററിൽ ഫാ. ജെബിൻ പത്തിപ്പറന്പിൽ നയിക്കുന്ന ധ്യാനം

മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നോന്പുകാല വാർഷിക ധ്യാനം മാർച്ച് 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കും. പ്
സെൻട്രൽ മാഞ്ചസ്റ്ററിൽ ഫാ. ജെബിൻ പത്തിപ്പറന്പിൽ നയിക്കുന്ന ധ്യാനം
മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നോന്പുകാല വാർഷിക ധ്യാനം മാർച്ച് 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കും. പ്രശസ്ത വചന പ്രഘോഷകനും ഷോലാപ്പൂർ MCBS മൈനർ സെമിനാരി റെക്ടറുമായ ഫാ. ജെബിൻ പത്തിപ്പറന്പിലാണ് ധ്യാനം നയിക്കുക.

24ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെയും 25ന് രാവിലെ പത്തു മുതൽ അഞ്ചു വരെയും 26ന് രണ്ടു മുതൽ രാത്രി എട്ടുവരെയുമാണ് ധ്യാനം. ശനി, ഞായർ ദിവസങ്ങളിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന മാതാപിതാക്കളുടെ സൗകര്യാർഥം അഞ്ചു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക ബൈബിൾ അധിഷ്ഠിത ശില്പശാല നടത്തും.

ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സീറോ മലബാർ ചാപ്ലിൻ ഫാ. തോമസ് തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്തു.

വിലാസം: St. Joseph RC Church, Portland Crescent, Longsight, Manchester M13 0BU

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ