ബസവനഗർ-കഗദാസപുര ദേവാലയത്തിൽ കുടുംബനവീകരണ ദീപശിഖാ പ്രയാണം

06:13 PM Mar 22, 2017 | Deepika.com
ബംഗളൂരു: ബസവനഗർ-കഗദാസപുര സെന്‍റ് മേരീസ് ദേവാലയത്തിൽ നോന്പുകാല ഭവന വെഞ്ചരിപ്പിനു മുന്നോടിയായി ഇടവകയിലെ എല്ലാ കുടുംബങ്ങളിലും നവീകരണത്തിന്‍റെയും ശുദ്ധീകരണത്തിന്‍റെയും അനുഭവം പകർന്നുനൽകുന്നതിനായി ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. മാർച്ച് അഞ്ചിന് ദിവ്യബലിക്കു ശേഷം നടത്തിയ പ്രത്യേക ആരാധനാമധ്യേ വിശുദ്ധ ബലിപീഠത്തിൽ നിന്നും ദീപശിഖ തെളിയിച്ചു. ദീപങ്ങളും പുഷ്പങ്ങളും കൊണ്ട ് അലങ്കരിച്ച പ്രത്യേക തേരിൽ ഈശോയുടെയും ഇടവക മധ്യസ്ഥയായ അമലോത്ഭവ മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ചാവറ പിതാവിന്‍റെയും തിരുസ്വരൂപങ്ങളും പ്രതിഷ്ഠിച്ചു. വിവിധ ഭാഷകളിലെ ഭക്തിഗാനങ്ങളും, പ്രാർഥനകളുമായി നാല്പതിലധികം ഇരുചക്രവാഹനങ്ങളും ദീപശിഖാ വാഹനത്തിനു അകന്പടി പകർന്നു. ദീപശിഖ വഹിച്ചുകൊണ്ട ുള്ള തേര് ഇടവകയിലെ ഏഴു കുടുംബകൂട്ടായ്മകളിലേക്കും പ്രയാണം നടത്തി. ദീപശിഖയിൽ നിന്നും വികാരി ഫാ. ഡേവിസ് പാണാടനും സഹവികാരി ഫാ. വർഗീസ് പൂതവേലിത്തറയും ദീപം പകർന്ന് എല്ലാ കുടുംബനാഥ·ാർക്ക് നൽകി. അവ ഭവങ്ങളിലക്കു കൊണ്ട ുപോകുകയും ഏഴു ദിവസം തിരുഹൃദയ പ്രതിഷ്ഠയും പ്രത്യേക പ്രാർഥനകളും നടത്തുകയും ചെയ്തു.