+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെറ്ററിംഗിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ഭക്തിസാന്ദ്രമായി

കെറ്ററിംഗ്: ക്നാനായ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണതിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കാനെത്തിയ ഫാ. സജി മലയിൽ പുത്തൻപുരയ്ക്ക് ആചാ
കെറ്ററിംഗിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ഭക്തിസാന്ദ്രമായി
കെറ്ററിംഗ്: ക്നാനായ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണതിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കാനെത്തിയ ഫാ. സജി മലയിൽ പുത്തൻപുരയ്ക്ക് ആചാരപരമായ സ്വീകരണമാണ് നൽകിയത്. ലദീഞ്ഞോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്നു നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുര കാർമികത്വം വഹിച്ചു. നേർച്ചവിതരണം, സ്നേഹവിരുന്ന് എന്നിവയും നടന്നു.

റിപ്പോർട്ട്: സഖറിയ പുത്തൻകളം