+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെർബിഷെയറിൽ സേവനം യുകെ വാർഷികം മേയ് 21ന്

ലണ്ടൻ: ലോക മലയാളി സമൂഹത്തിൽ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ഒരേ സമയം ആത്മീയ ഗുരുവും എന്നാൽ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറയുകയും ചെയ്ത സാക്ഷാൽ ശ്രീനാരായണ ഗുരുദേവന്‍റെ ആശയങ്ങളെ പിന്തുടരുകയ
ഡെർബിഷെയറിൽ സേവനം യുകെ വാർഷികം മേയ് 21ന്
ലണ്ടൻ: ലോക മലയാളി സമൂഹത്തിൽ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ഒരേ സമയം ആത്മീയ ഗുരുവും എന്നാൽ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറയുകയും ചെയ്ത സാക്ഷാൽ ശ്രീനാരായണ ഗുരുദേവന്‍റെ ആശയങ്ങളെ പിന്തുടരുകയും ഇപ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവുമായി മാറിയ സേവനം യുകെ രണ്ടാം വാർഷികം ഡെർബിഷെയറിൽ മേയ് 21ന് ആഘോഷിക്കുന്നു.

ലോക മാനവികതയുടെ പ്രതീകമായ ശിവഗിരിമഠം സെക്രട്ടറി ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സർവ ഐശ്വര്യകുടുംബ പൂജയോടുകൂടിയാണ് ഇത്തവണയും ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

രണ്ടാം വാർഷികാഘോഷം ഉജ്ജ്വലമാക്കുന്നതിന് ഏവരുടെയും പിന്തുണ അഭ്യർഥിക്കുന്നതായി സേവനം യുകെ ചെയർമാൻ ബൈജു പാലക്കൽ കണ്‍വീനർ ശ്രീകുമാർ കല്ലിട്ടതിൽ എന്നിവർ അറിയിച്ചു.