കുടുംബസംഗമവും ഗുരുപൂജയും

08:36 PM Mar 21, 2017 | Deepika.com
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗുരുപൂജയും ശ്രീനാരായണീയ കുടുംബസംഗമവും മാർച്ച് 12ന് വൈകുന്നേരം 4.15 മുതൽ സെട്ടഹള്ളി, ലേക് സൈഡ് അവന്യൂവിൽ ശിവപ്രസാദിന്‍റെ വസതിയിൽ നടന്നു. ഭജന, ഗുരുപുഷ്പാഞ്ജലിസ ഈശോവാസ്വോപനിഷത്തിന്‍റെ വിശദീകരണം എന്നീ കാര്യക്രമങ്ങളോടെ നടന്ന ഗുരുപൂജയ്ക്ക് സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം നല്കി.