ആടുതോമയും ചാക്കോ മാഷും തുളസിയും വീണ്ടും തിയറ്ററിലെത്തിയപ്പോൾ ചിത്രത്തിന് ലഭിച്ചത് മികച്ച പ്രതികരണം. ചിത്രം ആദ്യ ദിനം നേടിയത് 77 ലക്ഷം രൂപയെന്നാണ് വിലയിരുത്തൽ. മൂവി ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്നിയാണ് കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
#Spadikam Re Release Day 1 Kerala Boxoffice Collection Update:
— Friday Matinee (@VRFridayMatinee) February 10, 2023
Gross : 77 Lakhs
Good Opening !!
പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീ-റിലീസ് ചെയ്ത് 'സ്ഫടികം' മികച്ച രീതിയിലാണ് മുന്നേറുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം ചെയ്ത ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെബ്രുവരി ഒന്‍പതിന് വീണ്ടും റിലീസ് ചെയ്തത്.
4k ഡോള്‍ബി അറ്റ്മോസ് ദൃശ്യശ്രവ്യ മികവോടെ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്. രണ്ടു കോടിയോളമാണ് ചിത്രത്തിന്റെ റി റിലീസിംഗിനായി ചിലവായത്.