വ്യത്യസ്തമായ പ്രമേയത്തിലൂടെയും അവതരണത്തിലൂടെയും കൈയടി നേടി ഹ്രസ്വ ചിത്രം ദേജാവ് യൂട്യൂബിൽ തംരഗമാകുന്നു. അനൂപ് കൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ദേജാവിൽ സിദ്ധാർഥ് രാജനാണ് നായകൻ.
സംഭാഷണമില്ലാതെ പശ്ചാത്തല സംഗീതത്തിന്റെയും ദൃശ്യവിസ്മയത്തിന്റെയും മികവാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അമോഷ് പുതിയാട്ടിലാണ് ഹ്രസ്വ ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്. സണ്ണി വിശ്വനാഥന്റെതാണ് സംഗീതം.