+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർവെ ലോകത്തിലെ സന്തുഷ്ടരാജ്യം

ജനീവ: ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളിൽ നോർവെ ഒന്നാമത്. ഐക്യരാഷ്ട്രസംഘടനയുടെ 2017ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് നോർവെ ഒന്നാമതെത്തിയിരിക്കുന്നത്. ഡെൻമാർക്ക് രണ്ടാം സ്ഥാനത്തും ഐസ് ലാൻഡ് മൂന്നാം സ്
നോർവെ ലോകത്തിലെ സന്തുഷ്ടരാജ്യം
ജനീവ: ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളിൽ നോർവെ ഒന്നാമത്. ഐക്യരാഷ്ട്രസംഘടനയുടെ 2017-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് നോർവെ ഒന്നാമതെത്തിയിരിക്കുന്നത്. ഡെൻമാർക്ക് രണ്ടാം സ്ഥാനത്തും ഐസ് ലാൻഡ് മൂന്നാം സ്ഥാനത്തും സ്വിറ്റ്സർലൻഡ് നാലാം സ്ഥാനത്തുമാണ് പുതിയ പട്ടികയിൽ. തിങ്കളാഴ്ചയാണ് പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.

രാജ്യത്തെ ജനങ്ങളുടെ ആത്മാർഥത, ഉദാരത, വരുമാനം, ആരോഗ്യം തുടങ്ങിയവയും സർക്കാർ സ്വീകരിച്ചുവരുന്ന സാന്പത്തിക നയങ്ങളും സാമൂഹിക ഇടപടലുകളും പരിഗണിച്ചാണ് യുഎൻ സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. 2012ലായിരുന്നു ഇത്തരത്തിലുള്ള ഒരു പഠനം ഐക്യരാഷ്ട്രസംഘടന ആദ്യമായി നടത്തിയത്. 155 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.