+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം നടത്തി

ഡബ്ളിൻ: അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ സെന്‍റ് പാട്രിക് പരേഡുകൾ നടന്നു. തലസ്ഥാനമായ ഡബ്ളിനിൽ നടന്ന പരേഡ് അഞ്ച
അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം നടത്തി
ഡബ്ളിൻ: അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ സെന്‍റ് പാട്രിക് പരേഡുകൾ നടന്നു. തലസ്ഥാനമായ ഡബ്ളിനിൽ നടന്ന പരേഡ് അഞ്ച് ലക്ഷത്തിലേറെപ്പേർ വീക്ഷിച്ചു. സിറ്റി സെന്‍ററിൽ നടന്ന പരേഡിൽ ആറായിരത്തോളം പേർ അണിനിരന്നു.

വാദ്യമേളങ്ങളുടെ അകന്പടിയോടെ അയർലൻഡ്, ഇന്ത്യ, ജർമനി, അമേരിക്ക, പോളണ്ട്, റുമേനിയ, ഫ്രാൻസ്, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പരേഡിൽ പങ്കെടുത്തു. മിലിറ്ററി ബാന്‍റ്, കുതിരപ്പട, ടാബ്ളോകൾ, ബാന്‍റ്മേളം തുടങ്ങിയവ വിവിധയിടങ്ങളിലെ ആഘോഷങ്ങൾക്ക് മിഴിവേകി.

പാന്പുകളെ രാജ്യത്തു നിന്നും പൂർണമായും നിഷ്കാസനം ചെയ്ത വിശുദ്ധ പാട്രിക് അയർലൻഡിന്‍റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. പരിപാടിയുടെ ഭാഗമായി കാർണിവലുകൾ, സംഗീതപരിപാടി, ഡാൻസ്, ഡ്രാമ തുടങ്ങിയവയും നടന്നു.

എഡി 461 മാർച്ച് 17 നാണ് സെന്‍റ് പാട്രിക് മരണമടഞ്ഞത്. എല്ലാ വർഷവും അന്നേദിവസമാണ് ലോകത്തിന്‍റെ വിവിധയിടങ്ങളിൽ സെന്‍റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്. സ്കോട്ട്ലാന്‍റിൽ ജനിച്ചുവെന്ന് കരുതുന്ന സെന്‍റ് പാട്രിക് 16 ാം വയസിൽ അടിമപണിക്കായാണ് അയർലൻഡിലെത്തിയത്. ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാർഥനകളിൽ മുഴുകി. പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പൽമാർഗം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് അവിടെ വൈദീകപഠനം പൂർത്തിയാക്കി. തുടർന്ന് ബിഷപ്പായി അയർലൻഡിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവൻ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.

ആദ്യ സെന്‍റ് പാട്രിക്ദിന പരേഡ് നടന്നത് 1762 മാർച്ച് 17 ന് ന്യൂയോർക്കിലായിരുന്നു. തുടർന്ന് ലോകത്തിന്‍റെ മറ്റിടങ്ങളിലും പരേഡ് അരങ്ങേറി. യൂറോപ്പ്, അമേരിക്ക, ഓസ്ത്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇതിന്‍റെ ഭാഗമായി ആഘോഷപരിപാടികൾ നടന്നു വരുന്നത്.

ആയിരക്കണക്കിന് വിദേശിയരാണ് എല്ലാ വർഷവും ആഘോഷങ്ങളിൽ പങ്ക് ചേരാൻ അയർലൻഡിലെത്തുന്നത്. ഡബ്ളിനു പുറമെ കോർക്ക്, ഗാൽവെ, ലിംറിക്, കെറി, കിൽക്കെന്നി, വാട്ടർഫോർഡ് തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികൾ നടന്നു.

റിപ്പോർട്ട് : ജയ്സണ്‍ കിഴക്കയിൽ