+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ള​ത്തി​ന്‍റെ ആ​ദ്യ​നാ​യി​ക​യെ ഓ​ർ​ത്ത് ഗൂ​ഗി​ൾ; പി.​കെ. റോ​സി​യ്ക്ക് ഡൂ​ഡി​ലി​ൽ ആ​ദ​രം

മ​ല​യാ​ള​സി​നി​മ​യി​ലെ ആ​ദ്യ നാ​യി​ക പി.​കെ. റോ​സി​ക്ക് ആ​ദ​ര​വു​മാ​യി ഗൂ​ഗി​ൾ. ന​ടി​യു​ടെ 120ാം ജ​ൻ​മ​ദി​ന​ത്തി​ലാ​ണ് ഡൂ​ഡി​ൽ ഇ​മേ​ജി​ലൂ​ടെ ഗൂ​ഗി​ൾ ആ​ദ​ര​മ​ർ​പ്പി​ച്ച​ത്. 1930 ന​വം​ബ​ര്‍ ഏ​ഴി​ന് റി​
മ​ല​യാ​ള​ത്തി​ന്‍റെ ആ​ദ്യ​നാ​യി​ക​യെ ഓ​ർ​ത്ത് ഗൂ​ഗി​ൾ; പി.​കെ. റോ​സി​യ്ക്ക് ഡൂ​ഡി​ലി​ൽ ആ​ദ​രം

മ​ല​യാ​ള​സി​നി​മ​യി​ലെ ആ​ദ്യ നാ​യി​ക പി.​കെ. റോ​സി​ക്ക് ആ​ദ​ര​വു​മാ​യി ഗൂ​ഗി​ൾ. ന​ടി​യു​ടെ 120-ാം ജ​ൻ​മ​ദി​ന​ത്തി​ലാ​ണ് ഡൂ​ഡി​ൽ ഇ​മേ​ജി​ലൂ​ടെ ഗൂ​ഗി​ൾ ആ​ദ​ര​മ​ർ​പ്പി​ച്ച​ത്. 1930 ന​വം​ബ​ര്‍ ഏ​ഴി​ന് റി​ലീ​സാ‌​യ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സി​നി​മ​യാ​യ വി​ഗ​ത​കു​മാ​ര​നി​ലെ നാ​യി​ക​യാ​യി​രു​ന്നു റോ​സി.



ജെ.​സി. ഡാ​നി​യേ​ൽ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ലൂ​ടെ ദ​ളി​ത് ക്രി​സ്റ്റ്യ​ൻ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നെ​ത്തി​യ റോ​സി മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നാ​യി​ക​യാ​യി. എ​ന്നാ​ൽ ജാ​തി​ഭ്രാ​ന്ത​ന്മാ​രി​ല്‍ നി​ന്ന് അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ റോ​സി​ക്ക് നേ​രെ​യു​ണ്ടാ​യി.

ഒ​ടു​വി​ൽ ആ​ദ്യ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ത​ന്നെ നാ​ട്ടി​ല്‍ നി​ന്ന് അ​പ​മാ​നി​ത​യാ​യി പോ​കേ​ണ്ടി വ​ന്ന റോ​സി​യാ​ണ് ഇ​ന്ന​ത്തെ മ​ല​യാ​ള സി​നി​മ​യു​ടെ നെ​ടും​തൂ​ൺ.സി​നി​മ​യി​ല്‍ ഒ​രു സ​വ​ര്‍​ണ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റോ​സി അ​വ​ത​രി​പ്പി​ച്ച​ത്.



ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട റോ​സി സ​വ​ര്‍​ണ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് നാ​യി​ക​യാ​യി സി​നി​മ​യി​ല്‍ എ​ത്തി​യ​ത് അ​വ​രെ അ​സ്വ​സ്ഥ​രാ​ക്കി. ക​ലി​യ​ട​ങ്ങാ​തെ ചി​ല​ര്‍ റോ​സി​യു​ടെ കു​ടി​ലി​ന് തീ​യി​ട്ടു.

പി​ന്നീ​ട് ഇ​വ​രു​ടെ പീ​ഡ​ന​ങ്ങ​ളി​ൽ പൊ​റു​തി​മു​ട്ടി ത​മി​ഴ്നാ‌​ട്ടി​ലേ​ക്ക് പോ​യി. 1988ൽ ​റോ​സി ഈ ​ലോ​ക​ത്തു നി​ന്നും വി​ട​വാ​ങ്ങി. മ​ല​യാ​ള​ത്തി​ന്‍റെ ആ​ദ്യ നാ​യി​ക​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് വേ​ണ്ടി​കൂ​ടി​യാ​ണ് ഡൂ​ഡി​ലി​ന്‍റെ ഇ​മേ​ജ് ഇ​ന്ന് എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​ക.