+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തും: ട്രംപ്

ബെർലിൻ: യുഎസ് ജർമനി വ്യാപാര സഹകരണം ഇനിയും മെച്ചപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിൽ ജർമൻ ചാൻസലർ ആംഗല മെർക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇരുനേതാക്കളും സംയുക്തമായി വിളിച
ജർമനിയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തും: ട്രംപ്
ബെർലിൻ: യുഎസ് ജർമനി വ്യാപാര സഹകരണം ഇനിയും മെച്ചപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിൽ ജർമൻ ചാൻസലർ ആംഗല മെർക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇരുനേതാക്കളും സംയുക്തമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാപാര സുരക്ഷാമേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ഇരു നേതാക്കളും വെളിപ്പെടുത്തി. ജർമനിയെ പരാജയപ്പെടുത്തുന്ന ഒരു നടപടിയും തന്‍റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ജർമനിയോട് മത്സരിക്കാൻ അമേരിക്കയ്ക്ക് താത്പര്യമില്ലെന്നും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ നിഷ്പക്ഷതയും വ്യക്തതയും ഉറപ്പുവരുത്താനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപ് അമേരിക്കൻ പ്രസിഡന്‍റായതിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു മെർക്കലിന്േ‍റത്. നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മെർക്കൽ വൈറ്റ് ഹൗസിലെത്തുന്നത്.

സീമൻസ്ന്ത, ബിഎംഡബ്ല്യു തുടങ്ങി അരഡസനിലധികം ജർമനിയിലെ പ്രമുഖ കന്പനികളുടെ സിഇഒ മാർ വ്യാപാര ചർച്ചകളിൽ പങ്കെടുത്തു. വൈറ്റ് ഹൗസിന്‍റെ മുഖ്യ കാവാടത്തിൽ കാത്തുനിന്ന ട്രംപ് മെർക്കലിനെ ഹസ്തദാനം ചെയ്താണ് ഓഫീസിലേക്ക് ആനയിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ