+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ പ്രസിഡന്‍റ് ഗൗക്കിന് യാത്രയയപ്പ് നൽകി

ബെർലിൻ: സ്ഥാനമൊഴിയുന്ന ജർമൻ പ്രസിഡന്‍റ് ജോവാഹിം ഗൗക്കിന് പൂർണ സൈനിക ബഹുമതികളോടെ ജർമനി യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വർണാഭമായ ചടങ്ങിൽ ക്ഷണിക്കപ്പെട്ട 600 ഓളം അതിഥികൾ യാത്രയയപ്പു സമ്
ജർമൻ പ്രസിഡന്‍റ് ഗൗക്കിന് യാത്രയയപ്പ് നൽകി
ബെർലിൻ: സ്ഥാനമൊഴിയുന്ന ജർമൻ പ്രസിഡന്‍റ് ജോവാഹിം ഗൗക്കിന് പൂർണ സൈനിക ബഹുമതികളോടെ ജർമനി യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വർണാഭമായ ചടങ്ങിൽ ക്ഷണിക്കപ്പെട്ട 600 ഓളം അതിഥികൾ യാത്രയയപ്പു സമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം അമേരിക്കയിൽ സന്ദർശനം നടത്തുന്ന ആംഗല മെർക്കൽ ചടങ്ങിൽ പങ്കെടുത്തില്ല.

പ്രസിഡന്‍റിന്‍റെ കൊട്ടാരമായ ബെർലിനിലെ ബൽവ്യൂ പാലസ് ഗ്രൗണ്ടിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ ജർമൻ പ്രതിരോധ മന്ത്രി ഉർസുല ഫൊണ്‍ ഡെർ ലയൻ മുഖ്യാതിഥിയായിരുന്നു. ഗൗക്കിന്‍റെ ജീവിതപങ്കാളി ഡാനിയേലയും ചടങ്ങിൽ ഗൗക്കിനൊപ്പം ഉണ്ടായിരുന്നു. ജർമനിയുടെ പതിനൊന്നാമത്തെ പ്രസിഡന്‍റായിട്ടാണ് ഗൗക്ക് അധികാരമേറ്റത്.

കഴിഞ്ഞ അഞ്ചു വർഷം ജർമനിയുടെ നാമം ലോകത്തിനുമുന്നിൽ ഉയർത്തിപിടിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഗൗക്ക് പറഞ്ഞു. മനുഷ്യത്വത്തിന്‍റെ വക്താവായി അറിയപ്പെട്ടിരുന്ന ഗൗക്ക് തന്‍റെ ഭരണനിർവഹണകാലത്ത് നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക്ക് ഒബാമ, റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ബനഡിക്ട്് പതിനാറാമൻ മാർപാപ്പ, ഫ്രാൻസിസ് മാർപാപ്പാ, എലിസബത്ത് രാജ്ഞി തുടങ്ങി നിരവധി വിശിഷ്ടവ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഫെബ്രുവരിയിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ഗൗക്ക് രാഷ്ട്രപതി പ്രണാബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ജർമനിയുടെ പുതിയ പ്രസിഡന്‍റായി ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ മാർച്ച് 19 ന് അധികാരമേൽക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ