മേനോൻ എന്ന ജാതിപേര് മാറ്റി ഇനി മുതൽ തന്റെ പേര് വിളിച്ചാൽ മതിയെന്ന് നടി സംയുക്ത. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പേരിൽ നിന്നും മേനോൻ നീക്കം ചെയ്യണമെന്ന് പറഞ്ഞത്.
ധനുഷ് നായകനായി എത്തുന്ന വാത്തി എന്ന ചിത്രത്തിന്റെ പ്രമോഷനായി എത്തിയതായിരുന്നു താരം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും മേനോൻ ഒഴിവാക്കിയെന്നും താരം പറയുന്നു. അഭിമുഖത്തിൽ മാധ്യമ പ്രവർത്തക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു.
என் பெயரை முன்னாடியே மாத்திட்டேன் - #Samyuktha
— Galatta Media (@galattadotcom) February 7, 2023
📹FULL VIDEO:https://t.co/q4zXklxbne@iamsamyuktha_ #SamyukthaMenon #VaaVaathi #VaathiAudioLaunch #VaathiTrailer #Dhanush #VenkyAtluri #VaathiAlbum #Galatta pic.twitter.com/wvqdjrTXXS
എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ എന്ന ജാതി വാല് മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ ജാതി വാൽ ഒഴിവാക്കിയിരുന്നു. സംയുക്ത പറഞ്ഞു.