+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശ തൊഴിലാളികളെ നിയന്ത്രിക്കാൻ സ്വീഡന് പുതിയ പദ്ധതി

സ്റ്റോക്ക്ഹോം: വിദേശ തൊഴിലാളികൾ രാജ്യത്തേക്കു വരുന്നതു നിയന്ത്രിച്ച്, തദ്ദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്വീഡിഷ് സർക്കാർ പദ്ധതി തയാറാക്കുന്നു.കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ആവശ്യമുള
വിദേശ തൊഴിലാളികളെ നിയന്ത്രിക്കാൻ സ്വീഡന് പുതിയ പദ്ധതി
സ്റ്റോക്ക്ഹോം: വിദേശ തൊഴിലാളികൾ രാജ്യത്തേക്കു വരുന്നതു നിയന്ത്രിച്ച്, തദ്ദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്വീഡിഷ് സർക്കാർ പദ്ധതി തയാറാക്കുന്നു.

കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ആവശ്യമുള്ളതോ, വിദ്യാഭ്യാസ യോഗ്യതകൾ തന്നെ ആവശ്യമില്ലാത്തതോ ആയ ജോലികൾ ആദ്യം തന്നെ നാട്ടുകാരെ ഉപയോഗിച്ച് നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒരു കോടി മാത്രമാണ് സ്വീഡനിലെ ജനസംഖ്യ. 2014-2015 വർഷങ്ങളിലായി 244,000 കുടിയേറ്റക്കാരെ രാജ്യം സ്വീകരിച്ചിരുന്നു. യൂറോപ്പിലെ പ്രതിശീർഷ അടിസ്ഥാനത്തിൽ ഏറ്റവും കൂടിയതാണിത്. എന്നാൽ, 2016ൽ മുപ്പതിനായിരത്തിൽ താഴെ ആളുകളെ മാത്രമാണ് പ്രവേശിപ്പിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ