+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള കി​ഷോ​ർ​കു​മാ​ർ പു​ര​സ്കാ​രം ഷാ​ഹി ക​ബീ​റി​ന്

ഫി​ലിം സൊ​സൈ​റ്റി സം​ഘാ​ട​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന കി​ഷോ​ര്‍ കു​മാ​റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ജ​ന​ചി​ത്ര ഫി​ലിം സൊ​സൈ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ കി​ഷോ​ർ കു​മാ​ർ അ​വാ​ർ​ഡ് പ്
മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള കി​ഷോ​ർ​കു​മാ​ർ പു​ര​സ്കാ​രം ഷാ​ഹി ക​ബീ​റി​ന്

ഫി​ലിം സൊ​സൈ​റ്റി സം​ഘാ​ട​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന കി​ഷോ​ര്‍ കു​മാ​റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ജ​ന​ചി​ത്ര ഫി​ലിം സൊ​സൈ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ കി​ഷോ​ർ കു​മാ​ർ അ​വാ​ർ​ഡ് പ്ര‍​ഖ്യാ​പി​ച്ചു.

മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം ഇ​ല​വീ​ഴാ പൂ​ഞ്ചി​റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഷാ​ഹി ക​ബീ​റി​ന് ല​ഭി​ച്ചു. 2017-ല്‍ ​ദി​ലീ​ഷ് പോ​ത്ത​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി 'തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും' എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഷാ​ഹി ക​ബീ​ര്‍ സി​നി​മാ രം​ഗ​ത്തെ​ത്തു​ന്ന​ത്.

2018-ല്‍ ​എം. പ​ത്മ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ജോ​സ​ഫ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ചു. പി​ന്നീ​ട് നാ​യാ​ട്ട്, ആ​ര​വം, റൈ​റ്റ​ര്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി. തു​ട​ര്‍​ന്ന് ഇ​ല​വീ​ഴാ പൂ​ഞ്ചി​റ എ​ന്ന സി​നി​മ​യി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി.

ഫെ​ബ്രു​വ​രി 12-ന് ​ഞാ​യ​റാ​ഴ്ച തൃ​പ്ര​യാ​റി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വെ​ച്ച് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.