+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതക്ക് എട്ട് പുതിയ റീജണുകൾ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതക്ക് എട്ട് പുതിയ റീജണുകൾ പ്രഖ്യാപിച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉത്തരവായി. ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ, പ്രസ്റ്റണ്‍, കവൻട്രി, കേംബ്രിഡ്ജ്, ബ്രിസ
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതക്ക് എട്ട് പുതിയ റീജണുകൾ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതക്ക് എട്ട് പുതിയ റീജണുകൾ പ്രഖ്യാപിച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉത്തരവായി. ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ, പ്രസ്റ്റണ്‍, കവൻട്രി, കേംബ്രിഡ്ജ്, ബ്രിസ്റ്റോൾ, ലണ്ടൻ, സൗതാംപ്ടണ്‍ എന്നിവിടങ്ങളിലാണ് പുതിയ റീജണുകൾ നിലവിൽവന്നത്. രൂപതയുടെ കീഴിൽവരുന്ന 165ഓളം കുർബാന സെന്‍ററുകളേയും പുതിയ റീജണുകളുടെ കീഴിലാക്കിയിട്ടുണ്ട്.

ഓരോ റീജണിലേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി എട്ടു വൈദികരേയും നിയമിച്ചു. ഫാ. ജോസഫ് വെന്പാടുംതറ വിസി (ഗ്ലാസ്ഗോ), ഫാ. തോമസ് തൈക്കൂട്ടത്തിൽ എംഎസ്ടി (മാഞ്ചസ്റ്റർ), ഫാ. സജി തോട്ടത്തിൽ (പ്രസ്റ്റണ്‍), ഫാ. ജയ്സണ്‍ കരിപ്പായി (കവൻട്രി), ഫാ. ടെറിൻ മുല്ലക്കര (കേംബ്രിഡ്ജ്), ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി (ബ്രിസ്റ്റോൾ), ഫാ. സെബാസ്റ്റ്യൻ ചാമക്കാല (ലണ്ടൻ), ഫാ. ടോമി ചിറയ്ക്കൽ മണവാളൻ (സൗതാംപ്ടണ്‍) എന്നിവരാണ് പുതിയ റീജണുകളുടെ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്.

രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ വിശ്വാസികളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റു സഭാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്േ‍റയും ഭാഗമായാണ് പുതിയ തീരുമാനം.

രൂപത തലത്തിൽ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവർത്തനങ്ങളും ഇനി മുതൽ ഈ എട്ടു റീജണുകളിലൂടെയായിരിക്കും നടപ്പിലാക്കുകയെന്ന് മാർ സ്രാന്പിക്കൽ അറിയിച്ചു. ബൈബിൾ കണ്‍വൻഷനുകൾ, രൂപത തലത്തിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ്, കലാമത്സരങ്ങൾ, വിമൻസ് ഫോറം പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ കാര്യക്ഷമമാക്കുവാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്