+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ങ്ങ​ൾ ക​ണ്ട​ത് കാ​ന്താ​ര ര​ണ്ടാം ഭാ​ഗം; ഒ​ന്നാം ഭാ​ഗം അ​ടു​ത്ത വ​ർ​ഷം; ഋ​ഷ​ഭ് ഷെ​ട്ടി

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ കാ​ന്താ​ര​യു​ടെ ഒ​ന്നാം ഭാ​ഗം അ​ടു​ത്ത വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി ഋ​ഷ​ഭ് ഷെ​ട്ടി. കാ​ന്താ​ര​യു
നി​ങ്ങ​ൾ ക​ണ്ട​ത് കാ​ന്താ​ര ര​ണ്ടാം ഭാ​ഗം;  ഒ​ന്നാം ഭാ​ഗം അ​ടു​ത്ത വ​ർ​ഷം; ഋ​ഷ​ഭ് ഷെ​ട്ടി

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ കാ​ന്താ​ര​യു​ടെ ഒ​ന്നാം ഭാ​ഗം അ​ടു​ത്ത വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി ഋ​ഷ​ഭ് ഷെ​ട്ടി. കാ​ന്താ​ര​യു​ടെ 100-ാം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ലാ​ണ് താ​രം സ​ന്തോ​ഷ വാ​ർ​ത്ത പ്ര​ഖ്യാ​പി​ച്ച​ത്.

കാ​ന്താ​ര​യ്ക്ക് നി​ങ്ങ​ൾ ത​ന്ന സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ഞ​ങ്ങ​ൾ നി​ങ്ങ​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​പ്പം മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം തു​ട​രു​ക​യാ​ണ്. ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ല്‍ ചി​ത്രം വി​ജ​യ​ക​ര​മാ​യി 100 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി.

ഈ ​അ​വ​സ​ര​ത്തി​ൽ ക​ന്താ​ര​യു​ടെ പ്രീ​ക്വ​ൽ പ്ര​ഖ്യാ​പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ൾ ക​ണ്ട​ത് യ​ഥാ​ർ​ഥ​ത്തി​ൽ കാ​ന്താ​ര ഭാ​ഗം ര​ണ്ടാ​ണ്. ഒ​ന്നാ ഭാ​ഗം അ​ടു​ത്ത വ​ർ​ഷം വ​രും. കാ​ന്താ​ര​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ഴാ​ണ് പെ​ട്ടെ​ന്ന് പ്രീ​ക്വ​ൽ ആ​ശ​യം മ​ന​സി​ൽ തെ​ളി​ഞ്ഞ​ത്.

നി​ല​വി​ൽ എ​ഴു​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കം വൈ​കാ​തെ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഋ​ഷ​ഭ് ഷെ​ട്ടി പ​റ​ഞ്ഞു.



മൊ​ഴി മാ​റ്റി എ​ത്തി മ​ല​യാ​ള​മു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഷ​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടാ​ൻ ചി​ത്ര​ത്തി​നാ​യി​രു​ന്നു.