+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എർദോഗൻ വിമർശകരെ വെടിവച്ചു കൊല്ലണം; തുർക്കി നേതാവിന്‍റെ പ്രസംഗം വിവാദത്തിൽ

വിയന്ന: തുർക്കി പ്രസിഡന്‍റ് എർദോഗന്‍റെ വിമർശകരെ വെടിവച്ച് കൊല്ല ണമെന്ന തുർക്കി പാർലമെന്‍റ് അംഗത്തിന്‍റെ പ്രസ്താവന വിവാദമാകുന്നു. വിയന്നയിലെ ഒട്ടാക്രിംഗ് ജില്ലയിലെ ഒരു ഹോട്ടലിൽ തുർക്കി പ്രസിഡന്‍
എർദോഗൻ വിമർശകരെ വെടിവച്ചു കൊല്ലണം; തുർക്കി നേതാവിന്‍റെ പ്രസംഗം വിവാദത്തിൽ
വിയന്ന: തുർക്കി പ്രസിഡന്‍റ് എർദോഗന്‍റെ വിമർശകരെ വെടിവച്ച് കൊല്ല ണമെന്ന തുർക്കി പാർലമെന്‍റ് അംഗത്തിന്‍റെ പ്രസ്താവന വിവാദമാകുന്നു.

വിയന്നയിലെ ഒട്ടാക്രിംഗ് ജില്ലയിലെ ഒരു ഹോട്ടലിൽ തുർക്കി പ്രസിഡന്‍റ് എർദോഗൻ 2029 വരെ അധികാരത്തിൽ തുടരാൻ അനുമതി നൽകുന്ന റഫറണ്ടത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തുർക്കികളുടെ യോഗത്തിലാണ് യിൽമാസ് വിവാദ പ്രസംഗം നടത്തിയത്.

നിങ്ങളെല്ലാവരും റഫറണ്ടത്തെ അനുകൂലിച്ച് ന്ധയേസ്’ എന്നു വോട്ട് ചെയ്യണം. ഇനി ഒരട്ടിമറി ശ്രമമുണ്ടായാൽ അവരുടെയൊക്കെ നെറുകയിൽ വെടിവച്ച് കൊല്ലണം. ഇങ്ങനെ പോയി വിവാദ പ്രസംഗം.

ശിരോവസ്ത്രമണിഞ്ഞെത്തിയ ഒആർഎഫ് ചാനൽ റിപ്പോർട്ടർ സോണിയ എന്ന വനിത റിപ്പോർട്ടറാണ് വീഡിയോ റിക്കാർഡ് ചെയ്തത്. ഇവർ തുർക്കിക്കാരിയോ മുസ് ലിമോ അല്ലെന്നു മനസിലാക്കിയപ്പോൾ എർദോഗാൻ അനുകൂലികൾ അവർക്കുനേരെ ആക്രോശിച്ചെത്തിയതിനെത്തുടർന്നു അവർ ഓടി രക്ഷപെടുകയായിരുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ