ബിഎംഎഫ് ഭക്ഷണപ്പൊതി വിതരണം

08:00 PM Mar 15, 2017 | Deepika.com
ബംഗളൂരു: ബംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ തെരുവോര നിവാസികൾക്കായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ട്രസ്റ്റ് അംഗങ്ങൾ ബംഗളൂരു വിവേക്നഗർ ഇൻഫന്‍റ് ജീസസ് ദേവാലയം, ശിവജിനഗർ എന്നിവിടങ്ങളിലെ തെരുവോരങ്ങൾ കഴിയുന്നവരെ നേരിട്ട് കണ്ട് ഭക്ഷണപ്പൊതിയും പഴങ്ങളും കുടിവെള്ളവും വിതരണം ചെയ്തു. വരുംമാസങ്ങളിലും തുടർച്ചയായി ഭക്ഷണപ്പൊതി വിതരണം നടത്താൻ പദ്ധതിയിടുന്നതായി സംഘാടകർ അറിയിച്ചു.

ട്രസ്റ്റ് പ്രസിഡന്‍റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, വനിതാ വിഭാഗം പ്രസിഡന്‍റ് നളിനി, ഷിഹാബ്, അഡ്വ. ശ്രീകുമാർ, പ്രകാശ്, പ്രജിത്ത്, റഷീദ് എന്നിവർ നേതൃത്വം നല്കി.