ഷാരുഖ് ഖാന്റെ തിരിച്ചു വരവ് കൂടിയായിരുന്നു പഠാൻ എന്ന ചിത്രം. ആ തിരിച്ചു വരവ് ശക്തമായി തന്നെ ആരാധകരും സിനിമ പ്രേമികളും ആസ്വദിച്ചു എന്നതിന് തെളിവാണ് റിലീസ് ചെയ്ത് 12 ദിനത്തിനുള്ളിലെ ആഗോള കളക്ഷൻ.
ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് കളക്ഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്.
ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000 കോടിയെത്തുമെന്നും പറയുന്നുണ്ട്.
#Pathaan clearing ₹ 500 Crs gross in India and ₹ 800 Crs globally at the end of 2nd Sunday..
— Ramesh Bala (@rameshlaus) February 5, 2023
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. ജോണ്‍ ഏബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.