താൻ ആഗ്രഹിച്ചതുപോലൊരു സഹോദരിയെയാണ് സിദ്ധാർഥ് നൽകിയതെന്ന് നടി കല്യാണി പ്രിയദർശൻ. ജനുവരി മൂന്നിനാണ് പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ് പ്രിയദര്‍ശനും അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിനും വിവാഹിതരായത്.
എന്റെ സഹോദരന്റെ വിവാഹം ഏറ്റവും അടുത്ത കുടുംബങ്ങൾ മാത്രമുൾപ്പെടുന്ന ഒരു സ്വകാര്യ ചടങ്ങിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്കേറെ പ്രിയപ്പെട്ട മെലനിയെ എന്റെ സഹോദരിയായി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങളേവരുടെയും അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.– കല്യാണി ട്വിറ്ററിൽ കുറിച്ചു.
Last evening we celebrated my brother’s marriage in the most special and intimate ceremony at home with just family. Im so excited to have Melanie be the sister I’ve always wanted ♥️. Hope we all have your blessings 🙏🏻 pic.twitter.com/6fhIDYFqJ1
— Kalyani Priyadarshan (@kalyanipriyan) February 4, 2023
ചെന്നൈയിലെ ഫ്ലാറ്റിൽ സ്വകാര്യമായി നടന്ന ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മകന്റെ വിവാഹത്തിനായി പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.