സ്ഫടികം റീമാസ്റ്റർ ചെയ്ത പുതിയ 4കെ പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. കൂടുതൽ വ്യക്തതയോടെ ആടുതോമയെ ഇനി 4കെ ക്വാളിറ്റിയിൽ പ്രേക്ഷകർക്ക് കാണാം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്യും.
റെയ്ബാൻ ഗ്ലാസും വച്ച് ആടുതോമ ഇറങ്ങിയപ്പോൾ ലക്ഷകണക്കിന് പ്രേക്ഷകരാണ് ചിത്രം ഏറ്റെടുത്തത്. തുളസിയും ചാക്കോമാഷും പൊന്നമ്മയുമെല്ലാം വീണ്ടുമെത്തുന്നതിന്റെ ആവേശത്തിലാണ് സ്ഫടികം ആരാധകർ.
ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവുമായാണ് സ്ഫടികം 4 കെ പതിപ്പ് എത്തുന്നത്. 28 വർഷത്തിന് ശേഷമാണ് റീമാസ്റ്ററിംഗ് ചെയ്ത 4കെ പതിപ്പ് എത്തുന്നത്. 1995ലാണ് ഭദ്രൻ സംവിധാനം ചെയ്ത ഈ സൂപ്പർഹിറ്റ് ചിത്രം പിറക്കുന്നത്.