ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ ഭക്തജനസാഗരം

05:49 PM Mar 14, 2017 | Deepika.com
ബംഗളൂരു: കേരളത്തിനു വെളിയിൽ, ആറ്റുകാൽ ദേവിയുടെ സങ്കല്പത്തിലുള്ള ഏക ക്ഷേത്രമായ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തർ പൊങ്കാലയിട്ടു.

പുലർച്ചെ അഞ്ചു മുതൽ മഹാഗണപതി ഹോമം, വിശേഷാൽ അർച്ചനകൾ, കുങ്കുമപ്പറ തുടങ്ങിയ പൂജകൾ നടന്നു. 10.30ന് ഭണ്ഡാര അടുപ്പിൽ തീ പകർന്നതിനു ശേഷം പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകർന്നു നൽകി. പൊങ്കാല തളിക്കലിന് ശേഷം മഹാ അന്നദാനവും ഉണ്ട ായിരുന്നു. ബാലാലയ തന്ത്രി ദിലീപ് നന്പൂതിരി, മേൽശാന്തി കോതമംഗലം പുല്ലേരി ഇല്ലത്തു കേശവൻ നന്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. കഐൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, പിആർഒ കൃഷ്ണൻ നന്പ്യാർ തുടങ്ങിയവർ അതിഥികളായിരുന്നു. ക്ഷേത്ര കണ്‍വീനർ പി.രാമചന്ദ്രൻ നായർ, ജോയിന്‍റ് കണ്‍വീനർമാരായ ഇ.ജയരാജ്, വിശ്വനാഥൻ പിള്ള, വിജയകുമാർ, പ്രസിഡന്‍റ് എം.വേണുഗോപാൽ, സെക്രട്ടറി ശ്രീകുമാർ കുറുപ്പ്, ട്രഷറർ പി.ഗോപിനാഥ്, മഹിളാ വിഭാഗം പ്രസിഡന്‍റ് ആർ. വിജയലക്ഷ്മി, സെക്രട്ടറി തങ്കമണി, ജോയിന്‍റ് സെക്രട്ടറി സംഗീത ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിനു വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രസൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രത്തിൽ പുതുതായി നിർമിച്ച മിനി ഹാളിന്‍റെ ഉദ്ഘാടനം സ്പോണ്‍സർമാരായ സുധീർ മോഹൻ, സുധ സുധീർ, സുബ്രഹ്മണ്യൻ പിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു.