+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​രി​പ്പി​ച്ച് ബേ​സി​ലും സു​രാ​ജും സൈ​ജു കു​റു​പ്പും; എ​ങ്കി​ലും ച​ന്ദ്രി​കേ ട്രെ​യി​ല​ർ

ബേ​സി​ൽ ജോ​സ​ഫ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സൈ​ജു കു​റു​പ്പ് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന എ​ങ്കി​ലും ച​ന്ദ്രി​കേ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. നി​ര​ഞ്ജ​നാ അ​നൂ​പ് ന
ചി​രി​പ്പി​ച്ച് ബേ​സി​ലും സു​രാ​ജും സൈ​ജു കു​റു​പ്പും;  എ​ങ്കി​ലും ച​ന്ദ്രി​കേ ട്രെ​യി​ല​ർ

ബേ​സി​ൽ ജോ​സ​ഫ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സൈ​ജു കു​റു​പ്പ് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന എ​ങ്കി​ലും ച​ന്ദ്രി​കേ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. നി​ര​ഞ്ജ​നാ അ​നൂ​പ് നാ​യി​കാ ക​ഥാ​പാ​ത്ര​മാ​യ ച​ന്ദ്രി​ക​യെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​ൻ​വി റാം ​മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.



ന​വാ​ഗ​ത​നാ​യ ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ്.​ ഒ​രു വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ തി​ക​ച്ചും ര​സ​ക​ര​മാ​യി പ​റ​യു​ന്ന​താ​ണ് എ​ങ്കി​ലും ച​ന്ദ്രി​കേ​യു​ടെ ഇ​തി​വൃ​ത്തം.

ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​നും അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​ർ, മ​നു മ​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഇ​ഫ്തി ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ജി​തി​ൻ സ്റ്റാ​ൻ​സി​ലോ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് ലി​ജോ പോ​ൾ.