ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സിസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൊറോണ ജവാൻ എന്നാണ് ചിത്രത്തിന്റെ പേര്.
ലുക്മാന്, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്മജന് ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഒരു മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സുജയ് മോഹന്‍രാജാണ്. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമുമാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ജെനീഷ് ജയാനന്ദന്. എഡിറ്റിംഗ് അജീഷ് ആനന്ദ്.