ജയസൂര്യ നായകനാകുന്ന അന്വേഷണം എന്ന സിനിമയിലെ ലിറിക്കൽ ഗാനം പുറത്തുവിട്ടു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ മക്കൾക്കൊപ്പമുള്ള ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്.
ജോ പോളിന്റെ വരികൾക്ക് ജേക്ക്സ് ബിജോയ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. പ്രശോഭ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രൂതി രാമചന്ദ്രനാണ് സിനിമയിലെ നായിക.
ഇ4 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മുകേഷ് മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് സിനിമ നിർമിക്കുന്നത്.