ഇടവകദിനാഘോഷം

06:19 PM Mar 09, 2017 | Deepika.com
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തിൽ ഇടവകദിനവും ആദ്യഫലശേഖരണവും സംയുക്തമായി ആഘോഷിച്ചു. ഫെബ്രുവരി 26ന് രാവിലെ 8.15ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് എംഎസ്എഫ്എസ് സൗത്ത് വെസ്റ്റ് പ്രോവിൻഷ്യൽ ഫാ. ബെന്നി കൂട്ടനാൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഇടവകയിലെ വനിതകൾക്കും പുരുഷന്മാർക്കുമായി വാർഡ് തലത്തിൽ ഫുട്ബോൾ, വടംവലി മത്സരങ്ങളും കുട്ടികൾക്കായി കായികമത്സരങ്ങളും ഏർപ്പെടുത്തിയിരുന്നു. ചടങ്ങിൽ ഇടവക ഡയറക്ടറിയുടെ പ്രകാശനവും നടത്തി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.