ബംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എസ്.എം കൃഷ്ണ ഉടൻ ബിജെപിയിൽ ചേർന്നേക്കും. കഴിഞ്ഞ മാസം കോൺഗ്രസിൽനിന്നും രാജിവച്ച കൃഷ്ണ തിങ്കളാഴ്ച വൈകുന്നേരം മുതിർന്ന ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
കൃഷ്ണ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്ന് യെദിയൂരപ്പ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന നേതാവായ തന്നെ പാർട്ടിയിൽ ഒതുക്കാൻ ശ്രമം നടക്കുന്നെന്നാരോപിച്ചാണ് കൃഷ്ണ കോൺഗ്രസ് വിട്ടത്.
എസ്.എം കൃഷ്ണ ഉടൻ ബിജെപിയിൽ ചേർന്നേക്കും
08:45 PM Mar 07, 2017 | Deepika.com