നടി ഹൻസിക മേധ്വാനിയുടെ വിവാഹ വീഡിയോയുടെ ടീസർ പുറത്തിറക്കി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഫെബ്രുവരി പത്തിനാണ് വിവാഹ വീഡിയോ റിലീസ് ചെയ്യുക. ഹൻസികാസ് ശാദി ലവ് ഡ്രാമ എന്നാണ് ഷോയുടെ പേര്.
ആരുടെയും ഭൂതകാലത്തെക്കുറിച്ച് ചികഞ്ഞു നോക്കരുതെന്നും പ്രമോയിൽ അവർ പറയുന്നുണ്ട്. മാതാപിതാക്കളെ വിട്ടു പോകുന്നതിലുള്ള സങ്കടവും ഹൻസിക പങ്കുവയ്ക്കുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. ഡിസംബർ നാലിന് ജയ്പൂരിൽ വച്ചായിരുന്നു വിവാഹം. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്.